ഇന്ത്യന്‍ ടീമിനായി ലഭിക്കുന്ന അവസരം മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യം ; രവി ബിഷ്ണോയ് 

ന്യൂസ് ഡെസ്ക്ക് : ഇന്ത്യന്‍ ടീമിനായി പന്തെറിയുവാന്‍ തനിക്ക് ടീം മാനേജ്മെന്റ് അവസരം തരുന്നുണ്ടെന്നും അത് മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ തനിക്ക് സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞ് രവി ബിഷ്ണോയി.ഇന്ന് തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 17 റണ്‍സ് നേടിയാണ് ബിഷ്ണോയി ഒരു വിക്കറ്റ് നേടിയത്.

Advertisements

തന്റെ ബൗളിംഗില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഇത് പോലെ ഭാവിയിലും പന്തെറിയുവാന്‍ തനിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും ബിഷ്ണോയി വ്യക്തമാക്കി. ബൗളിംഗ് കോച്ചായ സായിരാജ് ബഹുതുലേ തന്നോട് മാച്ച്‌ സിറ്റ്വേഷന്‍ എന്ത് തന്നെ ആയാലും സ്ഥിരതയോടെ പന്തെറിയുവാനാണ് ആവശ്യപ്പെടുന്നതെന്നും ബിഷ്ണോയി വ്യക്തമാക്കി.

Hot Topics

Related Articles