ഡി.എം.കെ സര്‍ക്കാറിനെതിരെ പ്രതിഷേധം ; തമിഴ്‌നാട്ടിലെ ഒരു വിഭാഗം ഗ്രാമീണർ  ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

ചെന്നൈ : ഡി.എം.കെ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ഒരു വിഭാഗം ഗ്രാമീണർ ഇന്നലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.കാഞ്ചിപുരം ജില്ലയിലെ ഏകനാപുരത്തെ മിക്ക ഗ്രാമവാസികളും ഇന്നലെ വോട്ട് ചെയ്തില്ല. പരന്തൂരില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാനുള്ള സംസ്ഥാനത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ 600 ദിവസത്തിലേറെയായി ഇവർ സമരം ചെയ്യുകയാണ്. ഏകനാപുരത്തെ 1400 വോട്ടര്‍മാരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 21 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. നാട്ടുക്കാരും കര്‍ഷകരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.

ചെന്നൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം പരന്തൂരില്‍ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ നിർദേശം നല്‍കിയിരുന്നു. പദ്ധക്ക് വേണ്ടി ഏകനാപുരത്തിലേയും പരിസര ഗ്രാമങ്ങളിലേയും ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ഭൂമിയേറ്റെടുക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും സര്‍ക്കാര്‍ ജോലിയും, പൊളിക്കേണ്ടി വരുന്ന പകരം ഭൂമിയും നല്‍കുമെന്നും കൂടാതെ വിപണി വിലയുടെ 3.5 ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Hot Topics

Related Articles