മുണ്ടക്കയത്ത് സ്വകാര്യ ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടു; അപകടത്തിൽ പെട്ടത് കോസ് വേ ഇറക്കം ഇറങ്ങി വന്ന ബസ്; ഇടിച്ചു നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം

മുണ്ടക്കയം : മുണ്ടക്കയത്ത് സ്വകാര്യ ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടു വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നും കോസ് വേ ഇറക്കം ഇറങ്ങി വന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. 

Advertisements

ബസ് ബ്രേക്ക്‌ നഷ്ടപ്പെട്ടു എന്നാണ് ജീവനക്കാർ പറയുന്നത്. ഉടൻ ബസ് ഇറക്കം ഇറങ്ങി കോസ് വേ പാലത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബസ് ഇടിച്ചു നിർത്താൻ സാധിക്കാതെ വന്നാൽ മുണ്ടക്കയം ആറ്റിലേയ്ക്ക് ബസ് മറിയുമായിരുന്നു. 

Hot Topics

Related Articles