തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിൽ ആർ.ജയശ്രീയെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയശ്രീ തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിലെ ധാരണ പ്രകാരം സിപിഐ അംഗം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐ അംഗം ജിൻസൺ വർഗീസാണ് രാജി വച്ചത്. തുടർന്നാണ്, 17 ആം വാർഡ് അംഗം കൂടിയായ ആർ.ജയശ്രീയെ തിരഞ്ഞെടുത്തത്.
Advertisements