സാമ്പത്തിക സംവരണം: സുപ്രീം കോടതി വിധി എൻ എസ് എസിൻ്റെ ചരിത്ര വിജയം:
എൻ എസ് എസ് താലൂക്ക് യൂണിയൻ

വൈക്കം:

മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ചു കൊണ്ടുള്ള സുപ്രിം കോടതിയുടെ നിർണ്ണായക വിധി എൻ എസ് എസ്സിൻ്റെ ചരിത്ര വിജയമാണെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണത്തിനായി അക്ഷീണം യത്നിച്ച ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ യോഗം അഭിനന്ദിച്ചു. യൂണിയൻ ആക്ടിംഗ് പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജഗോപാൽ, വി എസ് കുമാർ, സി പി നാരായണൻ നായർ, പി എൻ രാധാകൃഷ്ണൻ, പത്മനാഭ പിള്ള, ശ്രീവത്സൻ, ദിനേശ് കുമാർ, സുരേഷ് ,മീരാ മോഹൻദാസ്‌ , രമ്യ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles