കാനഡയിലെ മെഗാ ഓണവുമായി നയാഗ്ര മലയാളി സമാജം

മലയാളനാടിന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം ഓണം നയാഗ്രയിലും. ഒരുമയുടെ ഓണം. പട്ടുപുടവയും അത്തപ്പൂക്കളവും തിരുവാതിരകളിയും, മാവേലി തമ്പുരാനും ചെണ്ടമേളവും ഓണസദ്യയും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി നയാഗ്ര മലയാളി സമാജത്തിന്റെ ‘മെഗാ ഓണം നയാഗ്ര 2023’. ആയിരത്തി ഒരുനൂറിൽ അധികം മലയാളികൾ പങ്കെടുത്ത കാനഡയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷം ആദ്യമായി നയാഗ്ര ഫാൾസ് കൺവെൻഷൻ സെന്ററിൽ ഓഗസ്റ്റ് ഇരുപത്തിയാറിന് നടന്നു. മലയാളികൾ പിന്നോട്ടു നിൽക്കേണ്ടവരല്ല, മുന്നിട്ടിറങ്ങേണ്ടവരാണെന്നു ബോധ്യപ്പെടുത്താനാണ് ഇത്രയും വലിയ ഒരാഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് ബൈജു പകലോമറ്റം തന്റെ അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

കൊളംബസ് ക്ലബ് ഹാളിൽ വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ പരിപാടി നടക്കുന്ന നയാഗ്ര ഫാൾസ് കൺവെൻഷൻ സെന്ററിലേക്കു സ്വീകരിച്ചു. വൈകിട്ട് മൂന്നു മുപ്പതു മുതൽ ആറുമണി വരെയായിരുന്നു ഓണസദ്യ. രാജീവ്, രാജേഷ്, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ ജയ്മോൻ, വിൻസെന്റ്, വർഗീസ്, വസന്ത്, റിജിൽ, അരുൺ, മാസ്സ് നയാഗ്ര ടീം എന്നിവർ ‘ഓണസദ്യ’ ഗംഭീര വിജയമാക്കി. ആറുമണി മുതൽ ‘ഓണനിലാവ്’ പെയ്തിറങ്ങുകയായി. പാട്ടുകളും ഡാൻസുകളും സ്കിറ്റും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മറ്റു കൂട്ടി. ഒരു മാസം നീണ്ടു നിന്ന പരിശീലനങ്ങൾക്കൊടുവിൽ ഇരുന്നൂറിലേറെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തി. ആറു മണിക്ക് തുടങ്ങിയ കലാപരിപാടികൾ രാത്രി പത്തര വരെ നീണ്ടു. സമാജത്തിന്റെ സ്വന്തം കലാകാരന്മാരുടെ ‘തരംഗം’ അവതരിപ്പിച്ച ചെണ്ടമേളം ഓണാഘോഷങ്ങൾക്ക് ഉത്സവക്കൊഴുപ്പേകി. നയാഗ്രയിലെ മലയാളികളെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം, രണ്ടാം തലമുറ മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും രുചി വൈവിധ്യങ്ങളും പകർന്നു നൽകുന്ന വേദി കൂടിയായി നയാഗ്ര മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം പി ടോണി ബാൾഡിനെലി, സിറ്റി കൗൺസിലർ മോനാ പട്ടേൽ, എന്നിവർ വിശിഷ്ട അഥിതികളായെത്തി. ട്രഷറർ പിന്റോ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കമ്മിറ്റി മെമ്പർ മധു സിറിയക് ഉപസംഹാര പ്രസംഗം നിർവഹിച്ചു. ടോണി മാത്യു, ശില്പ ജോഗി, സജ്ന ജോസഫ്, ക്രിസ്ടി ജോസ്, ചിഞ്ചുമോൾ പിഎസ്, രാജി മാമ്പറ്റ, ആർഷ സന്തോഷ്, അൽക്ക ചെറിയാൻ, നിമ്മി ടോണി, ആൻ ജോർജ്, മരിയ കുര്യൻ, കാവ്യാ കൃഷ്ണരാജ്, അരുൺ ബാലൻ, കവിത പിന്റോ എന്നിവരായിരുന്നു കലാപരിപാടികളുടെ കോർഡിനേറ്റേഴ്സ്. റിയൽറ്റർ അർജുൻ സനിൽകുമാർ ആയിരുന്നു പരിപാടിയുടെ മെഗാ സ്പോൺസർ.

പ്രസിഡന്റ് ബൈജു പകലോമറ്റം, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചൻ, ട്രഷറർ പിന്റോ ജോസഫ്, എന്റർടൈൻമെന്റ് കോർഡിനേറ്റേഴ്സ് ടോണി മാത്യു കമ്മറ്റി അംഗങ്ങളായ മധു സിറിയക്, റോബിൻ ചിറയത്ത്, സജ്ന ജോസഫ്, അനൂബ് രാജു, കേലബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശിൽപ ജോഗി, ഷോബിൻ ബേബി, എന്നിവരും ബോർഡ് ഓഫ് ഡിറക്ടർസായ ജയ്മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, ഡെന്നി കണ്ണൂക്കാടൻ, എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, വിൻസെന്റ് തെക്കേത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Hot Topics

Related Articles