നെടുമ്പാശ്ശേരിയിൽ നിന്നും പത്തനംതിട്ടയ്ക്ക് വരികയായിരുന്ന കാർ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയുടെ പിന്നിൽ ഇടിച്ചു : ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക് ;പരിക്കെറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ

ആലപ്പുഴ : വിദേശത്തു നിന്നെത്തിയ യുവാവുമായി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പത്തനംതിട്ടയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന 3 അംഗ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.
കാർ ഓടിച്ചിരുന്ന പത്തനംത്തിട്ട വാഴവട്ടം തിരുവാതിര വീട്ടിൽ പ്രസന്നകുമാർ (50)സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

പുറക്കാട് ഐ ഒ സി പെട്രോൾ പമ്പിനു സമീപം രാവിലെ ആയിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ചരക്കു ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പൊലീസും നാട്ടുകാരും ചേർന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

വിദേശത്തു നിന്നു വന്ന അടൂർ എളമ്പള്ളിൽ സൗപർണികയിൽ നിഖിൽ (31 ), നിഖിലിൻ്റെ പിതാവ് ബാബു എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച പ്രസന്നകുമാറിൻ്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Hot Topics

Related Articles