എസ്.എസ്.എൽ.സി. പഠനസഹായത്തിനും ക്യാഷ് അവാർഡിനുമുള്ള അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി. പഠനസഹായത്തിനുള്ള അപേക്ഷകൾ ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഒന്നുവരെ സമർപ്പിക്കാം. ഇതോടൊപ്പം എസ്.എസ്.എൽ.സി. ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 വരെയും, വിവിധ സ്‌കോളർഷിപ്പുകൾക്കുള്ള ഒന്നാം വർഷത്തെ അപേക്ഷകൾ കോഴ്‌സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെയും സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 0481-2564389

Advertisements

Hot Topics

Related Articles