കേന്ദ്ര ബജറ്റ്; കേരളത്തിന് അതിവേഗ റെയിൽ ഇല്ല; പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല; ഏഴു സംസ്ഥാനങ്ങൾക്ക് അതിവേഗ റെയിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ ഇല്ല. കെ റെയിലിന് പകരമായി കേരളം കാത്തിരുന്ന അതിവേഗ റെയിൽ ബജറ്റിൽ പ്രഖ്യാപിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തയ്യാറായില്ല. ഏഴു സംസ്ഥാനങ്ങൾക്ക് അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തെ പൂർണമായും തഴഞ്ഞത്. ഇത് കേരളത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും, കർണ്ണാടകയ്ക്കും, ആന്ധ്രാപ്രദേശിനും തമിഴ്‌നാടിനും അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ – പൂൈ, പൂനൈ – ഹൈദരാബാദ്, ഹൈദരാബാദ് – ചെന്നൈ , ഡൽഹി – വാരണാസി എന്നിവടങ്ങളിൽ എല്ലാം അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles