സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ കടുത്ത അമര്‍ഷം; കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്ന് സംസ്ഥാന നേതാക്കള്‍

തിരുവനന്തപുരം : ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല.

Advertisements

ഇന്നലെ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്നത്തെ യാത്ര മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായിരുന്നു. സുരേഷ് ഗോപി തന്‍റെ ഫോണ്‍ ക്യാമറയില്‍ മാധ്യമപ്രവർത്തകരെ ഷൂട്ട് ചെയ്ത്. തൃശൂരില്‍ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടല്‍. പക്ഷെ കേരളത്തിലാദ്യമായി ലോക്സഭയില്‍ ജയിച്ച ബിജെപി എംപി പിന്നീട് പാർട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്ന മീടു വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ബിജെപിയെ ഞെട്ടിച്ച്‌ കൊണ്ടായിരുന്നു. മുകേഷിൻ്റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാർട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കാൻ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി പാർട്ടിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വം എംപിയെ നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

ഇന്നലെ എംപിയെ തള്ളി കെ സുരേന്ദ്രൻ ഇന്ന് പ്രതികരിക്കാതെ ഒഴിഞ്ഞു. പാർട്ടി അനുമതി ഇല്ലെങ്കിലും അടുത്ത മാസം ആറിന് അഭിനയിക്കാൻ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തില്‍ ദേശീയ നേതൃത്വത്തിന് നേരത്തെ അതൃപ്തിയുണ്ട്. ഡബിള്‍ റോളിന് പാർട്ടി അനുമതി ഉണ്ടാകാനിടയില്ല. സുരേഷ് ഗോപിയുടെ കാര്യത്തില്‍ ബിജെപി നേതൃത്വം കൈക്കുള്ളന്ന തീരുമാനത്തിനായി കാത്തിരിക്കുന്നു കേരള ഘടകം.

Hot Topics

Related Articles