കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ കൈവശം ആകെയുള്ളത് 15000 രൂപ മാത്രം. അക്കൗണ്ടിൽ 15.98 ലക്ഷം രൂപയുടെ സമ്പാദ്യമുള്ള ചാണ്ടി ഉമ്മന് 12.72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ചാണ്ടി ഉമ്മന്റെ ബാധ്യതകളുടെയും ആസ്ഥികളുടെയും പട്ടികയുള്ളത്. സ്വന്തമായി സ്ഥലമോ, വീടോ ചാണ്ടി ഉമ്മനില്ല. അഭിഭാഷകനും സോഷ്യൽ വർക്കറുമാണ് എന്ന് പറയുന്ന സത്യവാങ് മൂലത്തിൽ 25000 രൂപയാണ് മാസ വരുമാനം എന്നു കാണിച്ചിരിക്കുന്നു.
15000 രൂപ മാത്രാണ് ചാണ്ടി ഉമ്മന്റെ കൈവശമുള്ളതെന്നാണ് സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. കാനറാ ബാങ്കിന്റെ വഴുതക്കാട് ശാഖയിലെ സേവിംങ്‌സ് അക്കൗണ്ടിൽ 22,628 രൂപയും, ഇതേ ശാഖയിൽ തന്നെ ഫിക്‌സഡ് ഡെപ്പോസിറ്റായി ഒൻപത് ലക്ഷം രൂപയും ഉണ്ടെന്ന് സത്യവാങ് മൂലം വ്യക്തമാക്കുന്നു. ഇതേ ബാങ്കിന്റെ ശാഖയിൽ തന്നെ അഞ്ചു ലക്ഷം രൂപ മറ്റൊരു ഫിക്‌സഡ് ഡെപ്പോസിറ്റായി ഉണ്ട്. എസ്.ബിഐയുടെ തിരുവനന്തപുരം ശാഖയിലെ എസ്.ബി അക്കൗണ്ടിൽ 1.22 ലക്ഷം രൂപയും, 23,515 രൂപയും ഉണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ശാഖയിലെ എസ്.ബി അക്കൗണ്ടിൽ 145 രൂപയും, ഫെഡറൽ ബാങ്കിന്റെ പുതുപ്പള്ളി ശാഖയിൽ 4894 രൂപയും, ധനലക്ഷ്മി ബാങ്കന്റെ പനമ്പള്ളി നഗർ ശാഖയിലെ എസ്.ബി അക്കൗണ്ടിൽ പതിനായിരം രൂപയും ഉണ്ട്. വിവിധ ബാങ്കുകളിലെ സേവിംങ്‌സ് അക്കൗണ്ടുകളിലും ഫിക്‌സഡ് ഡെപ്പോസിറ്റുകളിലുമായി 15.98 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്റെ അക്കൗണ്ടിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12.72 ലക്ഷം രൂപയുടെ ബാധ്യതയാണ് ചാണ്ടി ഉമ്മനുള്ളത്. കാനറാ ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെ നിക്ഷേപത്തിന്മേലുള്ള 7.85 ലക്ഷം രൂപയുടെ വായ്പയും, എഫ്ഡി അക്കൗണ്ടിന്മേൽ 4.46 ലക്ഷംരൂപയുടെ ഓവർ ഡ്രാഫ്റ്റും, തിരുവനന്തപുരം ജില്ലാ ലോയേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുള്ള 40,385 രൂപയുടെ വായ്പയും ചാണ്ടിയുടെ പേരിലുണ്ടെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.