ചങ്ങനാശേരി പെരുമ്പനച്ചിയിൽ എട്ടടി നീളമുള്ള മൂർഖൻ പിടിയിൽ; പിടികൂടിയത് വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരൻ

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചി പാറയ്ക്കൽ പ്രദേശത്ത് എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. വനം വകുപ്പിന്റെ സ്‌നേക് റസ്‌ക്യുവർ സുഭാഷാണ് പ്രദേശത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പെരുമ്പനച്ചി പാറയ്ക്കൽ ഭാഗത്ത് പതിനേഴാം വാർഡിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

പ്രദേശത്ത് മൂർഖൻ പാമ്പിന്റെ ശല്യം അതിരൂക്ഷമാണ് എന്ന് നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിൽ നിന്നും പാമ്പ് പിടുത്തതിൽ ശാസ്ത്രീയ പരിശീലനം നേടിയ സുഭാഷ് സ്ഥസലത്ത് എത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷം ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് സുഭാഷ് പാമ്പിനെ പിടികൂടി. തുടർന്ന് പാമ്പിനെ വനം വകുപ്പിന്റെ പ്രത്യേക കേന്ദ്രത്തിലേയ്ക്കു മാറ്റി. പ്രദേശത്ത് ഇനിയും മൂർഖൻ പാമ്പുകൾ ഉണ്ടെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ പാമ്പുകളെ പിടികൂടുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles