കെട്ടിടത്തിൻ്റെ ചുമർ തുരന്ന് കവർച്ച

തൃശൂര്‍: ചാവക്കാട് മണത്തലയിൽ കെട്ടിടത്തിൻ്റെ ചുമർ തുരന്ന് കവർച്ച.മുല്ലത്തറയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിൻ്റെ ചുമരാണ് തുരന്ന്കവർച്ച നടത്തിയത്.കടയിൽ ഉണ്ടായിരുന്ന 17,000 രൂപ മോഷ്ടാക്കള്‍ കവർന്നു. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്തയിലുള്ള ‘സ്റ്റാർ ഇളക്ട്രിക്കൽ’ ഷോപ്പിലാണ് മോഷണം. കടയുടെ പുറക് വശത്തുള്ള ചുമര്തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.കടയുടമ ചാവക്കാട് പോലീസിൽ പരാതി നൽകി.

Advertisements

Hot Topics

Related Articles