ക്രിസ്റ്റി ഒടിടിയിലേക്ക്


നവാഗതനായ ആല്‍വിൻ ഹെൻറി സംവിധാനം ചെയ്ത ക്രിസ്റ്റി ചിത്രം ഒടിടി സ്‍ട്രീമിംഗിന് ഒരുങ്ങുന്നു. സോണി ലിവാണ്  ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം തന്നെ  ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആരംഭിച്ചേക്കുമെന്ന് ലെറ്റ്‍സ്‍സിനിമ ട്വീറ്റ് ചെയ്യുന്നു.

Advertisements

മാളവിക മോഹനനും മാത്യുവും നായിക നായകന്മാരായി അഭിനയിച്ച ക്രിസ്റ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്നാണ്.  സംവിധായകനായ ആൽവിൻ ഹെൻറി തന്നെയാണ് കഥ രചിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ , മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രദീപ് ഗോപിനാഥ്.

കലാസംവിധാനം സുജിത് രാഘവ് ആണ്. ഗാനരചന അൻവർ അലി, വിനായക് ശശികുമാർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസും ആണ്..

മികച്ച പ്രതികരണങ്ങളാണ് ‘ക്രിസ്റ്റി’യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.

Hot Topics

Related Articles