ഹാളണ്ടിനെയും എംബാപ്പെയെയും പിറകിലാക്കി ; ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ ലിസ്റ്റില്‍ റൊണാള്‍ഡോ ഒന്നാമത്

സ്പോർട്സ് ഡെസ്ക്ക് : ഈ വർഷത്തിലും റൊണാള്‍ഡോ തന്നെ താരം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ ലിസ്റ്റില്‍ റൊണാള്‍ഡോ ആണ് ഇപ്പോള്‍ ഒന്നാമത് നില്‍ക്കുന്നത്.യുവതാരങ്ങളായ ഹാളണ്ടിനെയും എംബപ്പെയെയും എല്ലാം പിറകിലാക്കി ആണ് ഇന്നലെയോടെ റൊണാള്‍ഡോ മുന്നില്‍ എത്തിയത്. ഇന്നലെ ബോസ്നിയക്ക് എതിരെ നേടിയ ഇരട്ട ഗോളുകളോടെ റൊണാള്‍ഡോക്ക് 2023ല്‍ ക്ലബിനും രാജ്യത്തിനും കൂടെ 40 ഗോളുകള്‍ ആയി.

ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം ഹാളണ്ടിനെ റൊണാള്‍ഡോ ഇന്നലെ മറികടന്നു. ഹാളണ്ട് ഇതുവരെ 39 ഗോളുകള്‍ ആണ് നേടിയത്. 35 ഗോളുകളുമായി എംബപ്പെ ആണ് മൂന്നാം സ്ഥാനത്ത്‌. ലയണല്‍ മെസ്സി ഈ വര്‍ഷം 26 ഗോളുകള്‍ മാത്രമെ നേടിയിട്ടുള്ളൂ. റൊണാള്‍ഡോ ഈ സീസണില്‍ മാത്രം ഇതുവരെ 20 ഗോളുകള്‍ നേടി കഴിഞ്ഞു.

Hot Topics

Related Articles