കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ പിടിയിൽ : കോട്ടയം മുണ്ടക്കയത്ത് പിടിയിലായത് നീല വെളിച്ചം സിനിമയുടെ ക്യാമറാമാൻ

കോട്ടയം : കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ . കോട്ടയം മുണ്ടക്കയത്ത് നീല വെളിച്ചം സിനിമയുടെ ക്യാമറാമാനാണ് പിടിയിലായത്. നീല വെളിച്ചം സിനിമയുടെ ക്യാമറാമാൻ മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സിനിമ ഫീൽഡിലെ എക്സൈസ് പരിശോധനകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ്.

Advertisements

Hot Topics

Related Articles