ജോജു ജോർജ് നായകനാകുന്ന ‘വരവ്’ മൂന്നാറിൽ ആരംഭിച്ചു; ഷാജി കൈലാസ് – എ.കെ. സാജൻ കൂട്ടുകെട്ട് വീണ്ടും

മൂന്നാർ: മലയോര പശ്ചാത്തലത്തിൽ ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വരവ്’ മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. പൂർണമായും ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ഈ സിനിമ, ഹൈറേഞ്ചിൽ കഠിനാദ്ധ്വാനത്തിലൂടെ ഉയർന്ന പോളി അഥവാ പോളച്ചന്റെ ജീവിത പോരാട്ടങ്ങളെയും, നിർണായക ഘട്ടത്തിൽ നടക്കുന്ന രണ്ടാം വരവും പ്രതികാരത്തിനായുള്ള കണക്കുതീർക്കലും അവതരിപ്പിക്കുന്നു.മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്ബോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

വീണ്ടും കൈകോർക്കുന്നു ഷാജി കൈലാസ് – എ.കെ. സാജൻ കൂട്ടുകെട്ട്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസിനുവേണ്ടി തിരക്കഥ എഴുതുന്നത് എ.കെ. സാജൻ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.സാങ്കേതിക സംഘത്തിൽ പ്രമുഖർ ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ് ന്നിവരാണ്. ആക്ഷൻ രംഗങ്ങൾക്ക് കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ചേർന്ന് സംഘട്ടനങ്ങൾ ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ മാനേജർമാർ ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്.ഓൾഗ പ്രൊഡക്ഷൻസ് ബാനറിൽ നൈസി റെജിയുടെ നിർമ്മാണത്തിലാണ് ചിത്രം ഒരുക്കുന്നത്. പി.ആർ.ഒ വാഴൂർ ജോസ്

Hot Topics

Related Articles