ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസെന്ന കേന്ദ്ര നിര്‍ദേശം ; മന്ത്രിസഭ ഇന്ന് പരിഗണിക്കും;കുട്ടികള്‍ക്ക് ദോഷകരമാകാത്ത വിധമുള്ള തീരുമാനമായിരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം :ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായപരിധി ആറ് വയസാക്കിയ കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നത് മന്ത്രിസഭ ബുധനാഴ്ച തീരുമാനമെടുക്കും. പ്രായപരിധി നടപ്പിലാക്കുന്നതിനെ നിര്‍ബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

മന്ത്രി സഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും നിര്‍ദേശം നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം സര്‍ക്കുലര്‍ അയച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഈ നിര്‍ദേശം നടപ്പിലാക്കിയിരുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും സംസ്ഥാന സിലബസ് പിന്തുടരുന്ന സിബിഎസ്ഇ സ്‌കൂളുകളിലും അഞ്ച് വയസിലാണ് ഒന്നാം ക്ലാസ് പ്രവേശനം.

സംസ്ഥാനത്തെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. കുട്ടികള്‍ക്ക് ദോഷകരമാകാത്ത വിധമുള്ള തീരുമാനമായിരിക്കും എടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പല സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശം പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്.

Hot Topics

Related Articles