ഗ്ലാസ്ഗോ: ഉപയോഗിച്ച കാറുകളുടെ വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ, തന്റെ 200 മില്യന്‍ പൗണ്ട് മൂല്യം വരുന്ന സ്ഥാപനത്തിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്.ജീവനക്കാര്‍ക്ക് നേരെ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതിനാല്‍ തന്നെ കമ്പനിയില്‍ നിന്നും പുറത്താക്കിയതിനെതിരെയാണ് കേസ്. ഗ്ലാസ്ഗോയിലെ തെരുവുകളില്‍ അലഞ്ഞു നടന്നിരുന്ന ഭവന രഹിതനായ ഒരു കൗമാരക്കാരനില്‍ നിന്നും 500 മില്യന്‍ ആസ്തിയുള്ള ബിഗ് മോട്ടോറിംഗ് വേള്‍ഡ് എന്ന ബ്രിട്ടനിലെ രണ്ടാമത്തെ വലിയ യൂസ്ഡ് കാര്‍ വ്യാപാരസ്ഥാപനത്തിന്റെ ഉടമയായി മാറിയ പീറ്റര്‍ വാഡെല്‍ ആണ് തികച്ചും അസാധാരണമായ ഈ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്.
2022 ല്‍ ഇയാള്‍, സ്ഥാനപത്തിന്റെ മൂന്നിലൊന്ന് ഓഹരി ഒരു ഇക്വിറ്റി സ്ഥാപനത്തിന് വിറ്റിരുന്നു. ബിസിനസ്സില്‍ ചെലവഴിക്കുന്ന സമയം കുറച്ച്, കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നായിരുന്നു അന്ന് ഫ്രെഷ്സ്ട്രീം എന്ന കമ്പനിയുമായി നടത്തിയ 72 മില്യന്‍ പൗണ്ടിന്റെ ഇടപാടിനു ശേഷം അയാള്‍ പറഞ്ഞത്. രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്ഥാപനത്തിനകത്ത് നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തിനു ശേഷം ഇയാള്‍ ജീവനക്കാരോട് മോശം പരാമര്‍ശങ്ങള്‍ നടത്തി എന്നതിന്റെ പേരില്‍ ഇയാളെ ഔദ്യോഗിക സ്ഥാനത്ത് നിന്നും മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ ഈ നടപടിക്കെതിരെയാണ് കോടീശ്വരന് കോടതിയെ സമീപിച്ചിട്ടുള്ളത്. തന്റെ പീറ്റര്‍ വാഡെല്‍ ഹോള്‍ഡ്കോ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് ഫ്രെഷ്സ്ട്രീം എന്ന സ്ഥാപനത്തിനെതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ബിസിനസ്സിന്റെ മേധാവിയായി തിരികെ നിയമിക്കണമെന്നതാണ് ആവശ്യം. തന്നെ ഒതുക്കാനുള്ള ഇക്വിറ്റി സ്ഥാപനത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താന്‍ എന്നാണ് പീറ്റര്‍ വാഡേല് അവകാശപ്പെടുന്നത്. തന്റെ ആരോഗ്യ സ്ഥിതിപോലും പരിഗണിക്കാതെയായിരുന്നു ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തിയതെന്നും അയാള്‍ ആരോപിക്കുന്നുണ്ട്.


