കൊവിഡ് സാഹചര്യം വിലയിരുത്തല്‍ ; ഇന്ന് നിര്‍ണായക ഉന്നതതലയോഗം ; തിയേറ്ററുകളിൽ കാണികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയായേക്കും

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.
സ്‌കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം ഉള്‍പ്പെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം വിലയിരുത്തുക.

വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.
യോഗത്തില്‍ സംസ്ഥാനത്തെ സിനിമ തിയറ്ററുകളിൽ കാണികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയായേക്കും.
സംസ്ഥാനത്തെ തീയറ്റുകളില്‍ കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശിക്കുന്ന കാണികളുടെ എണ്ണം സീറ്റിംഗ് കപ്പാസിറ്റിയുടെ 75 ശതമാനം ആക്കാനാണ് ആലോചനകള്‍ പുരോഗമിക്കുന്നത്.ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച മുതല്‍ സീറ്റിംഗ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററുകളില്‍ കാണികളെ പ്രവേശിപ്പിക്കുന്നത് സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി എന്നതില്‍ നിന്നും സാധാരണ നിലയിലാക്കണമെന്ന സിനിമാ സംഘടനകളുടെ നിരന്തര ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Hot Topics

Related Articles