ളാക്കാട്ടൂർ മുഴൂരിൽ പശു കിണറ്റിൽ വീണു: ആസ്ബറ്റോസ് ഇട്ട് മറച്ചിരുന്ന കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചത് അഗ്നിരക്ഷാസേന : വീഡിയോ കാണാം

കോട്ടയം : ളാക്കാട്ടൂർ മുഴൂരിൽ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ളാക്കാട്ടൂർ മുഴൂർ നിരപ്പേൽ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപത്തെ കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പശുവിനെ സമീപത്തെ പുരയിടത്തിൽ അഴിച്ചുവിട്ടിരുന്നു. ഈ തോട്ടത്തിലെ കിണർ ആസ്ബറ്റോസ് ഷീറ്റ് വെച്ച് മറച്ച നിലയിലായിരുന്നു. പുല്ല് തിന്നു നടക്കുന്നതിനിടയിൽ ഓടിയ പശു ഈ ആസ്ബറ്റോസ് ഷീറ്റ് തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു.
25 അടിയോളം ആഴമുള്ള കിണറ്റിൽ നിറയെ മാലിന്യങ്ങളാണ്. ആറടിയോളം കിണറ്റിൽ വെള്ളം ഉണ്ടെന്നാണ് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചത്. പശു വീണത് അറിഞ്ഞ നാട്ടുകാർ വിവരം പാമ്പാടി അഗ്നിരക്ഷാസേന ഓഫീസിൽ അറിയിച്ചു. തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു.

Advertisements

ളാക്കാട്ടൂർ കിഴക്കേ പറമ്പിൽ മാത്തുക്കുട്ടിയുടെ പുരയിടത്തിലെ കിണറ്റിലാണ് പശു വീണത്. അഗ്നി രക്ഷാ സേന പാമ്പാടി യൂണിറ്റ് ഗ്രേഡ് അസി. ഫയർ ഓഫിസർ എ.എ ഹക്കിം രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർമാർ
സെൻകുമാർ കിണറ്റിലിറങ്ങിയാണ് പശുവിനെ രക്ഷിച്ചത്. ബിനീഷ് ജയകുമാർ മുഹമ്മദ് സുൽ ഫി സന്ദീപ് വിജി ഹോംഗാർഡ് ബിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles