മണ്ണന്തലയില്‍ നാടൻബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; 17 കാരൻ്റെ ഇരു കൈപ്പത്തികളും അറ്റു; 3 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: മണ്ണന്തലയില്‍ നാടൻബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേർക്ക് പരിക്ക്. ഇതില്‍ 17കാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ ഇരു കൈപ്പത്തികളും അറ്റു.ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ബുധൻ വൈകിട്ട് മണ്ണന്തലയിലെ കുന്നിൻമുകളില്‍ വിജനമായ സ്ഥലത്ത് നാടൻബോംബ് നിർമ്മിക്കുമ്ബോഴായിരുന്നു അപകടം. നാലുപേരും ഗുണ്ടാസംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിർമ്മാണത്തിന് മുൻപും കേസുണ്ട്. നാലുപേർക്കുമെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച്‌ പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പോയിരുന്നു. പൊലീസിനെ എറിയാനാണോ ബോംബ് നിർമ്മിച്ചതെന്നും സംശയമുണ്ട്.

Hot Topics

Related Articles