മാലം സുരേഷിൻ്റെ മണർകാട്ടെ വീട്ടിൽ പൊലീസ് റെയ്ഡ് : ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ റെയ്ഡ് തുടരുന്നു : പരിശോധന തെള്ളകം സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ കേസിൽ 

കോട്ടയം : ബ്ളേഡ് മാഫിയ തലവൻ മാലം സുരേഷിൻ്റെ  മണർകാട്ടെ വീട്ടിൽ പോലീസ് പരിശോധന. മണർകാട് മാലം വാവത്തിൽ കെ വി സുരേഷിന്റെ വീട്ടിലാണ് കോട്ടയം ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് പരിശോധന ആരംഭിച്ചത്. എട്ടുമണിക്കൂർ പിന്നിട്ടിട്ടും പരിശോധന തുടരുകയാണ്. തെള്ളകം സ്വദേശിയായ വ്യവസായെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് പൊലീസ് ഇപ്പോൾ പരിശോധന നടത്തുന്നത്. 

Advertisements

Hot Topics

Related Articles