ഐപിഎല്ലിൽ മൂന്ന് ഹാട്രിക് നേടിയ ഏക താരം:’അമിത് മിശ്ര’ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തനായ സ്‌പിന്നർ അമിത് മിശ്ര പ്രൊഫഷണൽ ക്രിക്കറ്റിനോട് വിടപറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും, ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും നിന്നുമാണ് മിശ്ര പിന്മാറിയത്.രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി 22 ടെസ്റ്റിലും 36 ഏകദിനങ്ങളിലും 10 ട്വന്റി20 മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തു. ടെസ്റ്റിൽ 76, ഏകദിനത്തിൽ 64, ട്വന്റി20യിൽ 16 വിക്കറ്റുകൾ വീഴ്ത്തിയാണ് മിശ്ര തന്റെ കരിയർ നിറച്ചത്.

Advertisements

“ക്രിക്കറ്റിലെ എന്റെ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സഹപ്രവർത്തകർ, സപ്പോർട്ട് സ്റ്റാഫ്, എന്റെ കുടുംബം- എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്,” എന്ന് മിശ്ര സമൂഹമാധ്യമത്തിൽ കുറിച്ചു.2003 ലെ ബംഗ്ലദേശിനെതിരായ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ് അമിത് മിശ്ര ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 2008 ൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടുകയും ചെയ്തു.2013 ൽ സിംബാബ്വെയിൽ നടന്ന ഏകദിന പരമ്പരയിൽ 18 വിക്കറ്റുകൾ വീഴ്ത്തി, ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ജവഗൽ ശ്രീനാഥിന്റെ ലോക റെക്കോർഡിനൊപ്പമെത്തിയിരുന്നു. 2014 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2017 ലാണ് അവസാനമായി രാജ്യാന്തര മത്സരത്തിൽ മിശ്ര കളിച്ചത്.ഐപിഎൽ കരിയറിൽ മിശ്രയ്ക്കു സ്വന്തമായ നേട്ടങ്ങളുണ്ട്. 162 മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരിൽ ഏഴാം സ്ഥാനത്താണ് അദ്ദേഹം. ഐപിഎൽ ചരിത്രത്തിൽ മൂന്ന് ഹാട്രിക് സ്വന്തമാക്കിയ ഏക ബോളറെന്ന റെക്കോർഡും മിശ്രയുടെ പേരിലാണ്. ഡൽഹി ഡെയർഡെവിൾസ് (2008), കിങ്സ് ഇലവൻ പഞ്ചാബ് (2011),സൺറൈസേഴ്സ് ഹൈദരാബാദ്(2013)എന്നിവയ്ക്കുവേണ്ടിയാണ് ഈ നേട്ടം കൈവരിച്ചത്.2024-ലെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി മിശ്ര കളിച്ച അവസാന മത്സരം. ആ മത്സരത്തിൽ ഒരു വിക്കറ്റും സ്വന്തമാക്കിയിരു

Hot Topics

Related Articles