ഇത്തരത്തില്‍ ഒരു മത്സരവും തനിക്ക് ജയിക്കണ്ട ; ഇത് സ്പിരിറ്റ് ഓഫ് ഗെയിമിന് ചേര്‍ന്നതല്ല ; ബെയർസ്റ്റോയുടെ വിവാദ പുറത്താകലിൽ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

സ്പോർട്സ് ഡെസ്ക്ക് : ഓസ്ട്രേലിയ ജോണി ബെയര്‍സ്റ്റോയെ പുറത്താക്കിയ രീതിയെ വിമര്‍ശിച്ച്‌ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇത് സ്പിരിറ്റ് ഓഫ് ഗെയിമിന് ചേര്‍ന്നതല്ല എന്നും ഇത്തരത്തില്‍ ഒരു മത്സരവും തനിക്ക് ജയിക്കണ്ട എന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

Advertisements

ലോര്‍ഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ ആയിരുന്നു വിവാദമായ ഔട്ട് ഉണ്ടായത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ 52-ാം ഓവറിനിടെയാണ് സംഭവം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്ത് ലീവ് ചെയ്ത ബെയര്‍സ്റ്റോ പന്ത് ഡെഡ് ആയി എന്ന നിഗമനത്തില്‍ ക്രീസിന് പുറത്തേക്ക് നടക്കുന്നു‌. ഈ സമയത്ത് കാരി ബെയര്‍സ്റ്റോയെ റണ്‍ ഔട്ട് ആക്കുകയായിരുന്നു. ഈ വിക്കറ്റ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയുമായി. താൻ അത്തരത്തില്‍ ഒരു കളി ജയിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സ്റ്റോക്സ് മത്സര ശേഷം പറഞ്ഞു.

“അത്‌ഔട്ടാണെന്ന വസ്തുത ഞാൻ തര്‍ക്കിക്കുന്നില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇത് മാച്ച്‌ വിന്നിംഗ് നിമിഷമായിരുന്നു. എന്നാല്‍ ആ രീതിയില്‍ ഒരു ഗെയിം ജയിക്കണമോ? എന്റെ ഉത്തരം ഇല്ല എന്നതാണ്. നമ്മള്‍ മുന്നോട്ട് പോകേണ്ടതുണ്ട്,” സ്റ്റോക്സ് പറഞ്ഞു. താൻ ആയിരുന്നു എങ്കില്‍ ആ അപ്പീല്‍ പിൻവലിക്കുമായിരുന്നു എന്നും സ്റ്റോക്സ് പറഞ്ഞു.

പരമ്ബരയില്‍ 0-2ന് പിന്നിലായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മൂന്നാം ടെസ്റ്റില്‍ ജൂലൈ 6ന് ലീഡ്‌സില്‍ ഏറ്റുമുട്ടും.

Hot Topics

Related Articles