നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി

ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി. മീനച്ചിൽ ളാലം പുത്തൻപള്ളിക്കുന്ന് തറപ്പേൽ വീട്ടിൽ അനീഷ് മാത്യു (38)വിനെയാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അനീഷ് മാത്യു. നിലവിൽ കഞ്ഞിക്കുഴി വില്ലേജ്, ചേലച്ചുവട് ഭാഗത്ത് ആൽപ്പാറയിലാണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നത്. ഇതേ തുടർന്നു ഇയാളെപ്പറ്റി വിവരം ലഭിക്കുകയായിരുന്നു. എസ്.ഐ സുനിൽ, സിവിൽ പൊലീസ് ഓഫിസർ ഷൈൻ തമ്പി, അജേഷ്.പി.ബി. എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പാലാ, കൂത്താട്ടുകുളം, തൃശൂർ, കോഴിക്കോട് സ്‌റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles