വാഴൂർ : കൊടുങ്ങൂർ ചെട്ടിയാതറ വീട്ടിൽ പരേതരായ മർക്കൊസിന്റെയും അന്നമ്മയുടെയും മകൻ സി എസ് ഡി എസ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എം ചാക്കോ (75) അന്തരിച്ചു. സംസ്ക്കാരം
ഫെബ്രുവരി 23 തിങ്കൾ ഉച്ചയ്ക്ക് 2:00 ന് സി എം എസ് ആംഗ്ലിക്കൻ തൂണ്ടുവേലി സഭയുടെ കാനം ചെട്ടിയാതറയിലുള്ള സെമിത്തെരിയിൽ മൃതദേഹം ഫെബ്രുവരി 22ന് വിലാപയാത്രയായി കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 3:00 ന് ആരംഭിക്കും.
വൈകുന്നേരം 5:00 ന് ഭവനത്തിൽ എത്തിയ്ക്കും. സി എസ് ഡി എസ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം,നാഗാലാന്റ് ദീമാപൂരിൽ ഉള്ള പട്കായി ക്രിസ്ത്യൻ കോളേജ് സീനിയർ അഡ്മിനിസ്‌ട്രെറ്റർ, നാഗലാന്റിലെ സേനാപതി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,സി എം എസ് സഭ ട്രഷറർ എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ : സാറാമ്മ ചാക്കോ നെടുംകുന്നം ചേലക്കൊമ്പ് വെയ്ക്കുന്നേൽ കുടുംബ അംഗമാണ്
സി എസ് ഡി എസ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എം ചാക്കോ (75) അന്തരിച്ചു

Advertisements

