ഏറണാകുളം : ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി യിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രീയ ജനതാ ദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. …
കലാപ പ്രദേശമായ മണിപ്പൂർ സന്ദർശിച്ച് ഇരകളുമായി സംസാരിച്ചതിനു ശേഷം,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാധ്യമങ്ങളോട് മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് കലാപമാണെന്ന് പറഞ്ഞതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.
ഇത് തികച്ചും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് , ദുരിതബാധിതരെ സന്ദർശിച്ച് അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി മണിപ്പൂരിൽ നടക്കുന്നത് തികച്ചും സർക്കാരിന്റെ പരിപൂർണ്ണമായ വീഴ്ചയിലുണ്ടായ കലാപമാണെന്ന് ചുണ്ടികാണിച്ചതിന്റെ പേരിൽ ,
എടുത്ത കേസ് പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂടം നടത്തുന്ന വളരെ മോശമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അനു ചാക്കോ അഭിപ്രായപ്പെട്ടു.
വനിതാ നേതാക്കള്‍ക്കെതിരെ നടത്തുന്ന ഈ നീക്കം അധികാര ദുര്‍വിനിയോഗമാണ്. ഭരണഘടനയുടെ സത്തയെ ഹനിക്കാനും ജനാധിപത്യ നടപടികളെ വെല്ലുവിളിക്കാനുമാണ് ബി ജേ പി സര്‍ക്കാര്‍ ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ദേശീയ തലത്തിൽ ഉയർന്നുവരണമെന്നും അനു ചാക്കോ കൂട്ടിച്ചേർത്തു.