തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍(40) ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയാണ് സുരേഷ് കുമാര്‍. ഇന്നലെ കസ്റ്റഡിയിലെടുത്ത സുരേഷ് കുമാറിനെ ഇന്ന് റിമാന്‍ഡ് ചെയ്യാനിരിക്കെയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി പൊലീസിനെ അറിയിച്ചത്.
ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമാണോ എന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അനന്തപുരി ആശുപത്രിയിലേക്ക മാറ്റി. ഇവിടെ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സുരേഷ് കുമാറിന് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ലോക്കപ്പ് മര്‍ദ്ദനമെന്ന ആരോപണമുയര്‍ന്നതോടെ ഉന്നതഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.