ന്യൂയോര്‍ക്ക് : ഇതിഹാസ നായകൻ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസായിരുന്നു. 1960കളിലെ ഹിറ്റ് സീരീസായ ‘ദി മാൻ ഫ്രം അങ്കിളിലെ’ ഇല്യ കുര്യാക്കിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൗമാരപ്രായക്കാര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ച നടനാണ്.ന്യൂയോര്‍ക്ക് പ്രെസ്‌ബിറ്റീരിയൻ ആശുപത്രിയിലായിരുന്നു മരണം. ‘എ നൈറ്റ് ടു റിമെമ്ബര്‍’ (ടൈറ്റാനിക്കിനെ കുറിച്ച്), ‘ദി ഗ്രേറ്റ് എസ്കേപ്പ്’, ‘ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ ടോള്‍ഡ്’ തുടങ്ങിയ ചിത്രങ്ങളില്‍ മക്കല്ലം മികച്ച പ്രകടനം കാഴ്ചവെച്ചു.
‘ദി മാൻ ഫ്രം അങ്കിള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മക്കല്ലം അറിയപ്പെടുന്നത്. പരമ്പര 1968ലാണ് അവസാനിച്ചത്. ഇതിലെ ഇല്യ കുര്യാക്കിൻ എന്ന റഷ്യൻ ഏജന്‍റിനെ തേടി നിരവധി അവാര്‍ഡുകളാണ് എത്തിയത്. എമ്മി, ഗോള്‍ഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ചു. 1975-ല്‍ ‘ദി ഇൻവിസിബിള്‍ മാൻ’ എന്ന ഹ്രസ്വകാല സയൻസ് ഫിക്ഷൻ പരമ്ബരയിലും അദ്ദേഹം പ്രധാന വേഷം ചെയ്തു. 1979 മുതല്‍ 1982 വരെ ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ പരമ്പരയായ ‘സഫയര്‍ ആൻഡ് സ്റ്റീലില്‍’ അദ്ദേഹം അഭിനയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പെറി മേസണ്‍’, ‘ദി ഔട്ടര്‍ ലിമിറ്റ്സ്’, ‘മര്‍ഡര്‍, ഷീ റൈറ്റ്’, ‘സെക്സ് ആൻഡ് ദി സിറ്റി’ എന്നിവയുള്‍പ്പെടെ നിരവധി ടെലിവിഷൻ ഷോകളിലും അതിഥി വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ‘എൻസിഐഎസ്’- ന്റെ 450-ലധികം എപ്പിസോഡുകളില്‍ പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധനായും അദ്ദേഹം വേഷമിട്ടു.
ഗ്ലാസ്‌ഗോയിലാണ് മക്കല്ലം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അതുകൊണ്ട് തന്നെ ഒരു അഭിനേതാവായി ജോലി കണ്ടെത്തുന്നതിന് മുൻപ് സംഗീത മേഖലയിലാണ് മക്കല്ലം തന്‍റെ കരിയര്‍ തുടങ്ങിയത്. സിംഫണി ഓര്‍ക്കസ്ട്രകളും മറ്റും അദ്ദേഹം നടത്തിയിട്ടുണ്ട്.