ഇന്ന് മാർച്ച് 20;രാത്രിക്കും പകലിനും തുല്യ ദൈർഘ്യം

ഈ വർഷത്തെ ആദ്യ ഇക്വിനോക്സിന് വേർണൽ എക്യുനോസ് അഥവാ വിഷുവത്തിന് ഇന്നു സാക്ഷ്യം വഹിക്കും. സാധാരണയായി മാർച്ച് 20, 21 എന്നീ രണ്ടു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമാണ് വെർണൽ എക്യുനോസ് നടക്കുന്നത്. അമേരിക്കൻ കാലാവസ്ഥാ വകുപ്പ് നാഷനൽ വെതർ സർവീസിന്റെ അറിയിപ്പ് പ്രകാരം 2024 ലെ വെർനൽ ഇക്വിനോക്സ്‌  മാർച്ച് 20 ന് അനുഭവപ്പെടുമെന്നാണു പ്രവചനം.ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് സൂര്യന്‍ മാറുമ്പോഴാണ് വിഷുവം സംഭവിക്കുന്നത്. ഭൂമധ്യരേഖാ പ്രദേശത്ത് (equatorial region) രാത്രിയും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം. സൂര്യന്‍ ഒരു അയനത്തില്‍ നിന്നു മറ്റൊരു അയനത്തിലേക്ക് മാറുന്ന പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയിലും നിര്‍ണായക മാറ്റം വരുത്തും.വിഷുവത്തിനു തൊട്ടുവരുന്ന  പൗർണമിക്കു ശേഷം വരുന്ന ഞായറഴ്ചയാണ് ഈസ്റ്റർ. ഈ വർഷം മാർച്ച് 25 ന് പൗർണമിയും 31 ന് ഈസ്റ്ററുമാണ്.

Hot Topics

Related Articles