സ്വപ്നങ്ങൾ തകർന്നു; യുഎഇയിൽ എത്തിയ ആദ്യ ദിനം തന്നെ ഈജിപ്ഷ്യൻ യുവാവിന് ദാരുണാന്ത്യം

ദുബൈ:യുഎഇയിൽ പുതിയൊരു ജീവിതത്തിനായി എത്തിച്ചേർന്ന ഈജിപ്ഷ്യൻ യുവാവിന് ആദ്യ ദിനം തന്നെ ദാരുണാന്ത്യം. ദുബൈയിലെ താമസ സ്ഥലത്ത് വിശ്രമിക്കാൻ കിടന്ന അദ്ദേഹം പിന്നീട് എഴുന്നേൽക്കാതെ മരണമടഞ്ഞു. പേര് വെളിപ്പെടുത്താത്ത യുവാവ് ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.സംഭവത്തെക്കുറിച്ച് ഈജിപ്ഷ്യൻ മാധ്യമ പ്രവർത്തകനും ഇൻഫ്ലുവൻസറുമായ ഹുസൈൻ അൽ ഗൊഹാരി സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തി. രാജ്യത്ത് എത്തിയ ദിനം തന്നെ യുവാവ് മരിച്ചതിൽ അതിയായ ഞെട്ടലാണുണ്ടായതെന്നും, തുടർന്നുള്ള അഞ്ച് ദിവസങ്ങൾക്കിടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നിയമ നടപടികൾ പൂർത്തിയാക്കുന്നതിൽ അദ്ദേഹം സഹായിച്ചതായും അൽ ഗൊഹാരി പറഞ്ഞു.

Advertisements

വിഷമിക്കേണ്ട, നിങ്ങളുടെ അടുക്കലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ സഹായിക്കാൻ ഞാൻ ഇവിടെയുണ്ട്. കുടുംബം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു,” – അൽ ഗൊഹാരിയുടെ വാക്കുകളായിരുന്നു.യുവാവിന്റെ കുടുംബം ഒരു പവർ ഓഫ് അറ്റോർണി വഴി നടപടികൾക്കായി അൽ ഗൊഹാരിക്ക് അധികാരം നൽകിയിരുന്നു. അതേസമയം ദുബൈയിലെ ഈജിപ്ഷ്യൻ കോൺസുലേറ്റ് പതിവ് സമയങ്ങളിൽ തന്നെ പേപ്പർവർക്കുകൾ പ്രോസസ്സ് ചെയ്തു. യുഎഇയിലെ ഈജിപ്ത് അംബാസഡർ ഷെരീഫ് ഇസ്സയും ദുബൈ പൊലീസും നടപടികൾ വേഗത്തിലാക്കിയതോടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനായി.2025 സെപ്റ്റംബർ 18-ന് ദുബൈയിലെ ഈജിപ്ഷ്യൻ കോണ്‍സുലേറ്റ് നൽകിയ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് പ്രകാരം, യുവാവ് സെപ്റ്റംബർ 10-ന് മരിച്ചതും, ഹൃദയാഘാതമാണ് മരണകാരണമെന്നും സ്ഥിരീകരിച്ചു.

Hot Topics

Related Articles