റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് :രണ്ട് ദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.തിരുവനന്തപുരത്തെ (നെടുമങ്ങാട്) നാലാഞ്ചിറ പാറൊട്ട്കോണം, താഴെകല്ലുവിള വീട്ടിൽ ശിവകുമാർ വിജയകുമാർ ശ്യാമള (38) ആണ് മരിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ വാഹനസഹിതം കാണാതായത്.

Advertisements

തുടർന്ന് സ്വദേശിയായ തൊഴിലുടമ പൊലീസിൽ പരാതി നൽകുകയും, മലയാളി പ്രവാസി സംഘടനകൾ സമൂഹമാധ്യമങ്ങളിലൂടെ വിവരം പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റിയാദ് തൂക്കുപാലത്തിനു സമീപം ശിവകുമാറിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം രണ്ടുദിവസം പഴക്കമുള്ളതാണെന്നാണ് സാമൂഹിക പ്രവർത്തകർ നൽകിയ വിവരം.മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം ഒന്നര മാസം മുൻപാണ് ശിവകുമാർ പഴയ ജോലി വിട്ട് പുതിയ തൊഴിലുടമയുടെ കീഴിൽ ചേർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇയാളുടെ പാസ്പോർട്ടോ നാട്ടിലെ ബന്ധപ്പെടാനുള്ള വിവരങ്ങളോ സംബന്ധിച്ച് പുതിയ തൊഴിലുടമയ്ക്ക് അറിവില്ലായിരുന്നു.തൊഴിലുടമയുടെ പക്കലുണ്ടായിരുന്ന അബ്ഷിർ പ്ലാറ്റ്ഫോമിലെ വിവരങ്ങൾ ഉപയോഗിച്ച്, മലയാളി സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നാട്ടിലെ വിലാസവും പാസ്പോർട്ട് വിശദാംശങ്ങളും കണ്ടെത്തിയത്.വിജയകുമാർ തോമസ് നാടാർ, ശ്യാമള എന്നിവരാണ് മാതാപിതാക്കൾ. റിയാദിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.

Hot Topics

Related Articles