കൊല്ലം: മകന്റെ മരണം കസ്റ്റഡി മർദ്ദനഫലമാണെന്നാരോപിച്ച് 9 മാസമായി നീതി തേടി നടക്കുന്ന അമ്മ. മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ സൈനികനായ തോംസൺ തങ്കച്ചൻ (32) ആണ് 2024 ഡിസംബർ 27-ന് വീട്ടിൽ മരിച്ചത്. റിമാൻഡ് കഴിഞ്ഞിറങ്ങിയ ശേഷമായിരുന്നു മരണം.ഒപ്പം താമസിച്ച സ്ത്രീയും വീട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ഒക്ടോബർ 11-ന് രാത്രി 11 മണിയോടെ കുണ്ടറ പൊലീസ് തോംസണിനെ കസ്റ്റഡിയിലെടുത്തത്.
പിന്നീട് റിമാൻഡ് ചെയ്ത സൈനികൻ, മോചനത്തിന് ശേഷം രണ്ടു മാസത്തിനകം ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.”മകന്റെ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. അത് കസ്റ്റഡി മർദ്ദനത്തിന്റെ തെളിവാണ്” എന്ന് മാതാവ് ഡെയ്‌സിമോൾ ആരോപിക്കുന്നു. മുഖ്യമന്ത്രിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടും അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യർത്ഥന നിരാകരിക്കപ്പെട്ടുവെന്ന് അവർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“മകന്റെ മരണത്തിനു പിന്നിൽ സത്യം പുറത്ത് കൊണ്ടുവരാതെ ഞാൻ അടങ്ങില്ല. ഒന്നുകിൽ എന്റെ ജീവൻ നഷ്ടമായാലും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും” എന്ന് കണ്ണുനിറച്ച് അമ്മ.ഇപ്പോൾ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സത്യം മറയ്ക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണെന്നും അവർ വ്യക്തമാക്കി.