രാജ്യ തലസ്ഥാനത്ത് വിവിധ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് ; ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരേയും കേന്ദ്രീകരിച്ചാണ് റെയ്ഡ്

ഡൽഹി : രാജ്യ തലസ്ഥാനത്ത് വിവിധ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരേയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

ഡല്‍ഹി അടക്കം 35 ഇടത്ത് പരിശോധന നടക്കുകയാണ്. ആരോപണം നിലനില്‍ക്കുന്ന ന്യൂസ് ക്ലിക്ക് ഓഫീസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, അഭിസര്‍ ശര്‍മ, സൊഹയ്ല്‍ ഹഷ്മി, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, ഡയറക്ടര്‍മാരില്‍ ഒരാളായ ഗീത ഹരിഹരന്‍ തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോപണം നിലനിന്ന ന്യൂസ് പോര്‍ട്ടലിന് ചൈനീസ് ഫണ്ടിങ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. മാധ്യമപ്രവര്‍ത്തകരുടെ ഫോണും ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. നിലവില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Hot Topics

Related Articles