ന്യൂഡല്‍ഹി: ജാമ്യമില്ലാക്കേസില്‍പെട്ട പ്രതിയെ പിടികൂടാനെത്തിയ ഡല്‍ഹി പോലീസുകാർക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മർദനം.നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഡല്‍ഹി ഫത്തേപുർ ബേരി ഭാഗത്താണ് സംഭവം. പരിക്കേറ്റ പോലീസുകാരെ എയിംസില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചന്ദൻ ഹോള ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്ന അസം എന്ന പ്രതിയെ പിടിക്കാനായിരുന്നു ചൊവ്വാഴ്ച ഒരു കൂട്ടം പോലീസുകാർ സ്ഥലത്തെത്തിയത്. അസമിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിയും ബന്ധുക്കളും പോലീസുകാരെ തടയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സംഘർഷത്തിലും കലാശിച്ചു. റോഡില്‍ നടന്ന സംഘർഷത്തില്‍ പോലീസുകാർക്കും തടയാനെത്തിയവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അസമിനെതിരേ വീണ്ടും കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.