കൊറിയർ സ്ഥാപനത്തില്‍ നിന്ന് ഡെലിവറി ബോയ്സ് അടിച്ചുമാറ്റിയത് 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍; നാല് പേർ അറസ്റ്റിൽ

ദില്ലി : കൊറിയർ സ്ഥാപനത്തില്‍ നിന്ന് 10.25 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഡെലിവറി ബോയ്സ് അടിച്ചുമാറ്റി. കഴിഞ്ഞ മാസമാണ് 37 ഷിപ്പ്മെന്റുകളില്‍ നിന്നുമായി 10.25 ലക്ഷം രൂപയുടെ സാധനങ്ങള്‍ ജീവനക്കാർ മോഷ്ടിച്ചത്. സംഭവത്തില്‍ മൂന്ന് ഡെലിവറി ബോയ്സ് അടക്കം നാല് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദില്ലിയിലെ മധു വിഹാറിലെ ഷാഡോഫാക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 22കാരനായ രാജ കുമാർ, 22 കാരനായ ബ്രിജേഷ് മൌര്യ, 26കാരനായ നിതിൻ ഗോല എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. രാജ കുമാറിന്റെ സഹോദരനായ അഭിഷേകിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisements

കൊറിയർ സ്ഥാപന ഉടമയുടെ പരാതിയേ തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ രാജകുമാർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ പങ്ക് വ്യക്തമാവുന്നത്. തെറ്റായ അഡ്രസ് നല്‍കി ഇവർ തന്നെ വലിയ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ഓർഡർ ചെയ്യുകയും ഇത് കൊറിയർ സ്ഥാപനത്തില്‍ നിന്ന് വിതരണത്തിന് അയയ്ക്കുമ്ബോള്‍ അടിച്ചുമാറ്റുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഓർഡർ നല്‍കിയ ആളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണെന്നായിരുന്നു കൊറിയർ സ്ഥാപനത്തില്‍ ഇവർ നല്‍കിയിരുന്ന മറുപടി. ഒരേ റൂട്ടില്‍ വരുന്ന ഉയർന്ന മൂല്യമുള്ള പ്രൊഡക്ടുകളാണ് ഇവർ സംഘമായി അടിച്ച്‌ മാറ്റിയിരുന്നത്. മൌര്യ, ഗോല, അഭിലാഷ് എന്നിവർ ഇത്തരത്തില്‍ കൈക്കലാക്കുന്ന വസ്തുക്കള്‍ രാജകുമാറിന് നല്‍കുകയും ഇയാള്‍ ഇത് ഒഎല്‍എക്സിലൂടെ വില്‍ക്കുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറ്റായ അഡ്രസുകള്‍ നല്‍കിയായിരുന്നു ഒഎല്‍എക്സില്‍ സാധനങ്ങള്‍ ഇത്തരത്തില്‍ വിറ്റയച്ചിരുന്നത്. പാണ്ഡ് നഗറിലെ ഒരു വീട്ടില്‍ നിന്നാലെ പൊലീസ് രാജകുമാറിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ ഡെലിവറി ബോയ്സ് അടിച്ചുമാറ്റിയ സാധനങ്ങളിലെ 70 ശതമാനവും കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്. ജൂണ്‍ 19നാണ് കൊറിയർ ഹബ്ബിന്റെ ചുമതലയിലുള്ള ശുഭം ശർമ്മ പൊലീസില്‍ പരാതി നല്‍കിയത്. രാജകുമാറിന് നല്‍കിയ കൊറിയറുകളുടെ വിവരം ഇല്ലെന്നും ഇയാളുമായി ബന്ധപ്പെടാൻ ആവുന്നില്ലെന്നും ജീവനക്കാരൻ താമസം മാറിയെന്നുമായിരുന്നു പരാതിയില്‍ ശുഭം ശർമ വിശദമാക്കിയിരുന്നത്.

Hot Topics

Related Articles