കുറവിലങ്ങാട് മേഘലയിൽ ഡങ്കി പനി പടരുന്നു ; പനിക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ

കുറവിലങ്ങാട് : ഡെങ്കിപ്പനി പടരുന്നു. കനത്ത ചൂടിന് ആശ്വാസമേകി മഴക്കാലം എത്തിയെങ്കിലും പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ചൂടേറിയ അന്തരീക്ഷം പെട്ടെന്ന് മാറിയതോടെ വൈറല്‍ പനി, ജലദോഷം, തൊണ്ടയില്‍ അണുബാധ തുടങ്ങിയവ പലയിടത്തും പടര്‍ന്നിട്ടുണ്ട്. പനി ബാധിച്ച നിരവധിപേര്‍ ഓരോ ദിവസവും ചികിത്സക്ക് എത്തുന്നുണ്ട്. 

Advertisements

മഴയത്തെിയതോടെ ടൗണില്‍പോലും കൊതുക് ശല്യമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ കളത്തൂർ കൊച്ചുതൊടി ഭാഗത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലാണ്… 

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. ആശാ പ്രവർത്തകർ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ  ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൊതുക് ശല്യം ഒഴിവാക്കുന്നതിന് വീടുകളിൽ പുകമരുന്ന് വിതരണവും ആരംഭിച്ചു. 

വിവിധസ്ഥലങ്ങളില്‍ കുന്നുകൂടിയ മാലിന്യം പലതും ചീഞ്ഞുതുടങ്ങിയിട്ടുണ്ട്.  മഴക്കാലത്ത് വൈറല്‍പനിയും മറ്റും പടര്‍ന്നാല്‍ കുറവിലങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യം ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും പ്രവര്‍ത്തനത്തെ താളംതെറ്റിക്കും.

പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു സാഡിൽ ബാഗ് സിൻഡ്രോം എന്നും പേരുണ്ട്

ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

കൊതുകുകൾ ശുദ്ധജലത്തിൽ,പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.

ശ്രദ്ധിക്കുക: കൊതുക് പെരുകാതിരിക്കുവാൻ  വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക…🦟

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.