ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.
വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രുവനന്തപുരം: മലയാളിയായ യുവാവിനെ തേടി കേരളത്തിലെത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കന്‍ സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ശ്രീലങ്കന്‍ യുവതി കഠിനംകുളം സ്വദേശിയായ നജീമിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. യുവതിയെ കാണാന്‍ യുവാവോ അയാളുടെ ബന്ധുക്കളോ കൂട്ടാക്കിയില്ല. ഇതോടെയാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
അബുദാബിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് നജീമും ശ്രീലങ്കന്‍ സ്വദേശിനിയും. ഇരുവരും പ്രണയത്തിലായി. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ നജീം നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് യുവതിയുടെ ഗര്‍ഭഛിദ്രവും നടത്തിയിരുന്നു. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് നജീം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണ ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അബുദാബിയില്‍ മാളില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായതും ഗര്‍ഭിണിയായതും. നജീം കേരളത്തിലേക്ക് കടന്നുകളഞ്ഞതോടെ ഇവര്‍ ഇയാളെ തേടിയെത്തി. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി യുവതി കേരളത്തിലെത്തുന്നത്. അന്ന് നജീം യുവതിയെ പോത്തന്‍കോട് ഒരു വാടക വീട്ടില്‍ താമസിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. താന്‍ പിന്നാലെ വന്നോളാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് നജീം അവരെ ശ്രീലങ്കയിലേക്ക് പറഞ്ഞുവിട്ടത്.
5 പതിറ്റാണ്ടിന് മുമ്പ് ഈ കലാലയത്തിൽ നിന്ന് അക്ഷരജ്ഞാനത്തിൻ്റെ അറിവും പേറി പടി ഇറങ്ങി പോയ സഹപാഠികളും അന്നു പഠിച്ചവരും ഒത്തു കൂടുന്നു.
കൊട്ടയം ഗവഃ HS, സർക്കാർ സ്‌കൂൾ, ട്രയിനിംഗ് സ്‌കൂൾ എന്നൊ ക്കെയാണ് ഞങ്ങൾ ഈ കലാലയത്തെ വിളിച്ചിരുന്നത്. ഇന്ന് ഗവഃ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം
ഈ മാസം (ജൂൺ 28,2026 ) രാവിലെ 11 മണിക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവർ വന്നു ചേരുന്നു. തങ്ങൾ ഇരുന്ന് പഠിച്ച ക്ലാസ്സ് മുറി, ഓടികളിച്ച സ്‌കൂൾ മുറ്റം . തങ്ങളെ പഠിപ്പിച്ച ഗുരുക്കൻ മാരുടെ ഓർമ്മകൾ തിങ്ങിനിറയുന്ന സകൂൾ അങ്കണത്തിൽ അവർ ഒരു ദിവസം ചിലവഴിക്കുന്നു.
ഒരുപക്ഷെ ഈ കലാലയത്തിൽ ആദ്യമായി ആയിരക്കും 50 വർഷങ്ങൾക്കപ്പുറം പഠിച്ചവർ ഒത്തു കൂടുന്നത്. സകൂൾ കാലഘട്ടത്തിന് ശേഷം അവരിൽ പലരും ആദ്യമായിട്ടാണ് കണ്ടു മുട്ടുന്നത്. അതിൽ ജീവിതത്തിൻ്റെ നാനാ തുറകളിൽ പ്രവർത്തിച്ച് വിശ്രമ ജീവിതം നയികുന്നവരും ഇന്നും വിവിധ മേഖലകളിൽ പണി എടുക്കുന്നവരും ഉൾപ്പെടുന്നു.
ഈ ഹൃദയ സംഗമത്തിലേക്ക് ആ കാലഘട്ടത്തിൽ കൊട്ടയം ഗവഃ സ്‌കൂളിൽ പഠിച്ചവർ ആരെ ങ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു
MOB: 95442010
രാജീവ് പ്രസാദ്
ഫോട്ടോ ജേർണലിസ്റ്റ്
ടൈംസ് ഓഫ് ഇന്ത്യ
കോട്ടയം


