കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 13 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐഎച്ച് ആർഡി സ്കൂൾ, കീഴാറ്റുകുന്ന്, പുതുപ്പള്ളി കവല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ആറാട്ടുപ്പുഴ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ഹോസ്പിറ്റൽ, ടി ബി റോഡ്, കാവിൽ അമ്പലം , റവന്യൂ ടവർ, ഹിദായത്ത് , ശ്രീ കൃഷ്ണ ടെമ്പിൾ, ലക്ഷ്മിപുരം പാലസ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെയും സ്വപ്ന ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 1 മണി വരെയും വൈദുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി, ചെത്തിമറ്റം,പുതിയ കാവ്, കരുണ, ചീരാം കുഴി, മൂന്നാനി, കുളംകണ്ടം, കോടതി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ടൗണിൽ പകൽ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തേങ്ങണാ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ലൈനിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എല്ലാ ട്രാൻസ്ഫോമർ പരി ധിയിലും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ ഭാഗങ്ങളിൽ 9:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും, നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ്,ചൂളക്കവല,വിശേഷ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, സെലെക്ഷൻ, പോലിസ് സ്റ്റേഷൻ, മാർക്കറ്റ്, കാളച്ചന്ത, കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ, സിംഹാസനപ്പള്ളി, റിലയൻസ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.


