കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കാസർഗോട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതുള്‍പ്പടെ നാല് കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്നു. സ്കൂളില്‍ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗണ്‍സലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവതിയ്ക്കെതിരെ കേസെടുത്ത് പൊലീസ് ; പ്രതിയ്ക്കെതിരെ സഹോരങ്ങളായ ആൺകുട്ടികളെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിന് കേസ്


