ആറു വര്‍ഷങ്ങളായുള്ള പിണക്കം ; ധനുഷിനെ കണ്ടാൽ മിണ്ടില്ല ; പഴയ പിണക്കത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജി വി പ്രകാശ് കുമാർ

ന്യൂസ് ഡെസ്ക് : നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാര്‍ മലയാളികള്‍ക്കും പരിചിതമായ മുഖമാണ്. നിരവധി ഹിറ്റ് പാട്ടുകളുടെ ഉടമയായ താരത്തിന്റെ ഒടുവില്‍ റിലീസ് ചെയ്ത് കല്‍വനാണ്.ഇപ്പോഴിതാ സിനിമയിലെ ഒരു പിണക്കത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് പ്രകാശ് കുമാര്‍. ആറു വര്‍ഷങ്ങളായി ധനുഷമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് പ്രകാശ് കുമാര്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ പിണക്കമെല്ലാം മറന്ന് പ്രകാശ് കുമാറും ധനുഷും അടുക്കുകയാണ്. സൗഹൃദം യഥാര്‍ഥമാകുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്. ഇരുവര്‍ക്കും അത് മനസിലാകുമെന്നും ജി വി പ്രകാശ് കുമാര്‍ പറയുന്നു. ധനുഷ് തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധനുഷ് നായകനായ എത്തിയ നിരവധി സിനിമകള്‍ക്ക് പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്.പൊള്ളാവതവന്‍, ആടുകളം, മയക്കം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇരുവരെയും പിന്നീട് ഒന്നിച്ച്‌ കണ്ടില്ല. ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ മില്ലെര്‍ എല്ലാ ചിത്രത്തിനുവേണ്ടി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കി.

Hot Topics

Related Articles