സംഗീത വിസ്മയം ഇളയരാജയുടെ ജീവചരിത്രം സിനിമ ആകുന്നു : സിനിമ പ്രഖ്യാപിച്ച് ഉലകനായകൻ കമൽഹാസൻ നായകൻ ആയി ധനുഷ്

സിനിമ ഡസ്ക് : സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴകത്തിന്റെ സ്വന്തം ധനുഷ് ആണ് സിനിമയിൽ ഇളയരാജയായി വേഷമിടുന്നത്.ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വമ്പൻ താരനിരയെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം നടന്നത്. ചടങ്ങിൽ ഉലകനായകൻ കമൽഹാസനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടത്.അരുൺമത്തേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററിൽ തന്നെ പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഗീതസംവിധായകനായി ഉള്ള തൻ്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഇളയരാജയുടെ യാത്ര ആണ് സിനിമയായി ചിത്രീകരിക്കുന്നത്. പരമോന്നത സിവിലിയൻ ബഹുമതികളായ പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ ഉൾപ്പെടെയുള്ള സംഗീതസംവിധായകൻ്റെ വിവിധ നേട്ടങ്ങളിലേക്ക്‌ ആണ് ചിത്രം വെളിച്ചം വീശുന്നത്.ധനുഷിൻ്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകൻ കൂടി ആണ് അരുൺ മാതേശ്വരൻ.രജനികാന്തും കമൽഹാസനും അതിഥി വേഷത്തിൽ എത്തുമെന്നും പറയപ്പെടുന്നു.

Hot Topics

Related Articles