വരണ്ട ചർമ്മത്തിനായി “ഹൈഡ്ര ഫേഷ്യല്‍” ; വെറും 3 സ്‌റ്റെപ്പില്‍ നിങ്ങൾക്ക് വീട്ടില്‍ തന്നെ ചെയ്യാം…

ഫേഷ്യല്‍ മുഖസൗന്ദര്യത്തിന് പലരും പ്രയോഗിയ്ക്കുന്ന വഴിയാണ്. പലതരം ചര്‍മത്തിന് അനുസരിച്ച് പലതരം ഫേഷ്യലുകളുണ്ട്. സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്ന ഫേഷ്യല്‍ ചിലതെങ്കിലും നമുക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിയ്ക്കും. ഇത്തരത്തിലെ ഒന്നാണ് ഹൈഡ്ര ഫേഷ്യല്‍. ഇത് വരണ്ട ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം.

3 സ്‌റ്റെപ്പില്‍ ഹൈഡ്രാ ഫേഷ്യല്‍ വീട്ടില്‍ ചെയ്യാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ആദ്യമായി ഫേസ് ക്ലെന്‍സര്‍ തയ്യാറാക്കാം. ഇതിന് വേണ്ടത് ഗ്ലിസറിന്‍, റോസ് വാട്ടര്‍ എന്നിവയാണ്. ഇത് വരണ്ട ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നവയാണ് ഇവ രണ്ടും. ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കാനും ചര്‍മത്തിന് ദൃഢത നല്‍കാനും ഇത് സഹായിക്കുന്നു. ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് മിശ്രിതമാക്കാം.

ഈ ക്ലെന്‍സര്‍ മുഖത്തിടുന്നതിന് മുന്‍പായി ആവി പിടിയ്ക്കുന്നത് നല്ലതാണ്. ഇത് മുഖസുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന അഴുക്കും എണ്ണമയവുമെല്ലാം നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മുഖം ക്ലീനാകാന്‍ ഇതേറെ ന്ല്ലതാണ്. ആവി പിടിച്ച് മുഖം തുടച്ച ശേഷം മുകളില്‍ തയ്യാറാക്കിയ ഗ്ലിസറിന്‍ മിശ്രിതം മുഖത്ത് പുരട്ടി മുഖത്ത് മസാജ് ചെയ്യാം. ഇത് മുഖത്തിന് ഏറെ ഗുണം നല്‍കുന്നു. ഇത് പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകാം.

ഇതിന് ശേഷം മുഖത്തിടാന്‍ ഒരു പായ്ക്കുണ്ടാക്കണം. ഇതിനായി വേണ്ടത് തൈര്, അരിപ്പൊടി, ഗ്ലിസറിന്‍ എന്നിവയാണ്. ഇവ മൂന്നും ചേര്‍ത്ത് മിശ്രിതമാക്കാം. ഇത് മുഖത്തിട്ട് അല്‍പനേരം മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകാം. മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്ന പായ്ക്കാണിത്. സാധാരണ പായ്ക്കുകള്‍ പുരട്ടിയ ശേഷം വരണ്ടതാകുന്ന മുഖം മൃദുവാക്കാന്‍ ഇതേറെ നല്ലതാണ്. ഇത് മസാജ് ചെയ്ത ശേഷം കഴുകുന്നത് ന്ല്ലതാണ്.

ഇതിന് ശേഷം മുഖത്ത് പുരട്ടാന്‍ കഴിയുന്ന പായ്ക്കുമുണ്ടാക്കും. ഇതിന് വേണ്ടത് കറ്റാര്‍വാഴ ജെല്‍, വൈറ്റമിന്‍ ഇ, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമാക്കി മുഖത്ത് പുരട്ടാം. ഈ ഫേഷ്യല്‍ വൈകീട്ടോ രാത്രിയോ ചെയ്യുന്നതാണ് നല്ലത്. എന്നിട്ട് അവസാനം പറഞ്ഞ പായ്ക്ക് മുഖത്ത് പുരട്ടാം. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും വരണ്ട ചര്‍മത്തിന് പരിഹാരമായുമെല്ലാം ഉപയോഗിയ്ക്കാവുന്നതാണ്.

Hot Topics

Related Articles