പ്രമേഹരോഗ ബാധിതരായവർക്ക് എല്ലാ ഭക്ഷണങ്ങളും പാനീയങ്ങളും മറ്റുള്ളവരെ അപേക്ഷിച്ച് ഉപയോഗിക്കാൻ സാധിക്കുകയില്ല. ജീവിത രീതികളും സാഹചര്യങ്ങളും ഒരാളെ രോഗിയായി മാറ്റുന്നതിൽ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. നിങ്ങള്‍ക്ക് ഏത് തരം പ്രമേഹമായാലും ഇത് നിയന്ത്രിക്കുന്നതിനും ഇത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്ന ചില പാനീയങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
നെല്ലിക്ക ജ്യൂസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെല്ലിക്ക കഴിച്ചാല്‍ അത് നിരവധി ആരോഗ്യ ഗുണങ്ങളാണ് നമ്മള്‍ക്ക് നല്‍കുന്നത്. ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്നു. അതിനാല്‍, രാവിലെ കുറച്ച് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതായിരിക്കും. ഇതിനായി രണ്ട് നെല്ലിക്ക, കുറച്ച് വെള്ളവും ചേര്‍ത്ത് അരച്ച് എടുക്കുക. ഇതിന്റെ കൊറ്റ കളയാതെ കുടിക്കാവുന്നതാണ്. അര ഗ്ലാസ്സ് മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും സത്യത്തില്‍ ആരോഗ്യത്തിന് നല്ലതല്ല. കാരണം, ചിലപ്പോള്‍ വൃക്കരോഗങ്ങള്‍ വരാനും ഇത് കാരണമാകാം.
തുളസി ചായ
രാവിലെ തന്നെ വെറും വയറ്റില്‍ തുളസി ഇട്ട ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ സ്ട്രെസ്സ് കുറയ്ക്കാനും നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ രാവിലെ തന്നെ തുളസി ചായ കുടിക്കുന്നത് വളരെ നല്ലതാണ്.
ഇത് തയ്യാറാക്കുന്നതിനായി നല്ല തുളസി ഒരു 5 എണ്ണ എടുക്കുക. ഇത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ഇടണം. അതിന് ശേഷം നന്നായി പത്ത് മിനിറ്റ് തിളപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. ഇത് ദിവസേന കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.
ഗ്രീൻ ടീ
മധുരം ചേര്‍ക്കാതെ ഗ്രീന്‍ ടീ കുടിച്ചാല്‍ അത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അതുപോലെ, അമിതവണ്ണം കുറയ്ക്കാനും സ്ട്രെസ്സ് കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍, രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്. ഗ്രീന്‍ ടീ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. അതിന്ശേഷം ഇതിലേയ്ക്ക് തേയില ചേര്‍ത്ത് അരിച്ച് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. അമിതമായി തിളപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിന്റെ കറ ചായയിലേയ്ക്ക് ഇറങ്ങുന്നത് സത്യത്തില്‍ അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്.
കറുവാപ്പട്ട ചായ
ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കറുവാപ്പട്ടയ്ക്ക് ഉണ്ട്. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ ഇതില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നിതിനാല്‍ തന്നെ ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. പ്രമേഹമുള്ളവരില്‍ അമിതമായി ഓക്സിഡേറ്റീവ് സ്ട്രെസ്സ് കാണാം. ഇത് നിയന്ത്രിച്ച് നിര്‍ത്താനും കറുവാപ്പട്ട ചായ നല്ലതാണ്.
ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ ആവശ്യത്തിന് വെള്ളം തിളപ്പിക്കാന്‍ വെക്കുക. ഇതിലേയ്ക്ക് കുറച്ച് കറുവാപ്പട്ട കഷ്്ണങ്ങള് ചേര്‍ക്കണം. ഒന്ന് തിളപ്പിച്ച് എടുത്തതിന് ശേഷം നിങ്ങള്‍ക്ക് അരിച്ച് കുടിക്കാവുന്നതാണ്. ഇത് പതിവായി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, കറുവാപ്പട്ട നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടെങ്കില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഉലുവ വെള്ളം
പ്രമേഹം നിയന്ത്രിക്കാന്‍ ഉലുവ വളരെ നല്ലതാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഉലുവ ഇട്ട് തിളപ്പിച്ചെടുത്ത വെള്ളം രാവിലെ തന്നെ കുടിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള ഫാറ്റ് കുറയ്ക്കാനും അതുപോലെ, വിശപ്പ് കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളത്തിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കണം. അതിന് ശേഷം നന്നായി തിളപ്പിച്ച് നിങ്ങള്‍ക്ക് ഇത് കുടിക്കാവുന്നതാണ്. വെള്ളം മാത്രമല്ല, ഇതില്‍ ചേര്‍ത്ത ഉലുവയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്