കോട്ടയം : ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമിദിന് കെ പി എ , കെ പി ഒ എ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കെ പി ഒ എ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ , ജില്ല പ്രസിഡൻ്റ് അൻസൽ സെക്രട്ടറി, സലിം കുമാർ
കെ പി എ ജില്ലാ പ്രസിഡൻ്റ് അജിത്ത് കുമാർ , സെക്രട്ടറി അനുപ് അപ്പുകുട്ടൻ, പോലീസ് സെസൈറ്റി പ്രസിഡൻ്റ് അജിത്ത് ടി ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു.



ഇരുസംഘടനയുടെയും മറ്റു ജില്ലാ ഭാരവാഹികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഒന്നര വർഷം ജില്ലാ പോലീസ് മേധാവിയായി ചുമതല വഹിച്ച് കേരളത്തിലെ ഏറ്റവും നല്ല പോലീസ് ജില്ലകളിൽ ഒന്നായി കോട്ടയം ജില്ലാ പോലീസിനെ മാറ്റിയെടുക്കുന്നതിലും ജില്ലയിലെ ഏറ്റവും മോശം പോലീസ് സ്റ്റേഷൻ എന്ന പേര് ദോഷം ലഭിച്ച ചിങ്ങവനം പോലീസ് സ്റ്റേഷനെഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി ഉയർത്തുന്നതിൽ അദ്ദേഹം കാണിച്ച ഭരണപരമായ മികവ് എടുത്ത് പറയേണ്ടുന്നതും വിവിഐപി വിസിറ്റുകൾ അടക്കം ജില്ലയിൽ നടന്നപ്പോഴെല്ലാം വളരെ കൃത്യമായി ഡ്യൂട്ടികൾ അറേഞ്ച് ചെയ്ത് ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് നല്ല രീതിയിൽ സേവനം നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ സേവനങ്ങൾക്ക് സംഘടനയുടെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി, സംഘടനകൾ നൽകിയ നല്ല സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അക്ഷര നഗരിയിലെ ജീവിതം തൻ്റെ സർവ്വീസ് ജീവിതത്തിന് എന്നും മുതൽകൂട്ടാവും എന്നും അദ്ദേഹം പറഞ്ഞു.


