മദ്യലഹരിയിൽവഴിയിലുടെ നടന്നുപോയ പതിനാറുകാരിയുടെ കൈയിൽ കടന്നുപിടിച്ച് കൈയ്യേറ്റത്തിന് മുതിർന്നു : യുവാവ് അറസ്റ്റിൽ

വൈക്കം: മദ്യലഹരിയിൽവഴിയിലുടെ നടന്നുപോയ പതിനാറുകാരിയുടെ കൈയിൽ കടന്നുപിടിച്ച് കൈയ്യേറ്റത്തിന് മുതിർന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചേർത്തല തിരുനല്ലൂർ സ്വദേശി ജോർജി(27)നെയാണ് അറസ്റ്റു ചെയ്തത്. വൈക്കം താലൂക്ക് ആശുപത്രിയുടെ മുന്നിലെ വഴിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

Advertisements

ബോട്ടുകടന്ന് വൈക്കത്തെത്തിയ യുവാവ് മദ്യപിച്ചശേഷം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ശേഷം ആശുപത്രി റോഡിലേയ്ക്കു നടന്നു വരുന്നതിനടയിൽ വഴിയിലൂടെ വന്ന പെൺകുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ യുവാവ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

Hot Topics

Related Articles