ഡോഗ് സ്ക്വാഡ് ഇനി മണത്ത് പിടിക്കും മയക്കുമരുന്ന് ; ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡോഗ് സ്ക്വാഡുമായി ചേർന്ന് എക്സൈസിന്റെ പരിശോധന 

കോട്ടയo : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മയക്ക്മരുന്നിന്റെ വ്യാപനം തടയാൻ കോട്ടയം ബേക്കർ ജംഗ്ഷൻ , റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡുമായി സഹകരിച്ച് എക്സൈസ് നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കോട്ടയം ബേക്കർ ജംഗ്ഷനിലൂടെ കടന്നുപോകുന്നതും സംശയാസ്പദമായതുമായ അന്യ സംസ്ഥാന വാഹനങ്ങളിൽ മയക്ക്മരുന്ന കടത്താനുള്ള സാധ്യത പരിഗണിച്ചാണ് റെയ്ഡ് സംഘടിപ്പിച്ചത്. ബാംഗ്ലൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും രാസലഹരിയും കഞ്ചാവും കടത്തുന്നു എന്നതാണ് എക് സൈസ് എടുത്ത കേസുകളിൽ നിന്ന് വ്യക്തമാക്കുന്നത്. 

Advertisements

ഇത്തരം മയക്ക്മരുന്നു കേസുകളിൽ കൂടുതലും 25 വയസിന് താഴെയുള്ള പ്രതികളാണ്. കഴിഞ്ഞ മാസം മാത്രം കോട്ടയം എക്സൈസ്   124 അബ്കാരി കേസുകളും    100 മയക്ക്മരുന്ന് കേസുകളും കണ്ടെടുത്തു .   കഴിഞ്ഞ മാസം9.4      ഗ്രാം എം ഡി എം എയും     7.3  ഗ്രാം ബ്രൗൺ ഷുഗറും        1.6 കിലോ കഞ്ചാവും കണ്ടെടുത്തു. അന്യ സംസ്ഥാന ബസുകളുടെയും വാഹനങ്ങളുടെയും ഉൾഭാഗം പരിശീലനം നേടിയ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. അന്യ സംസ്ഥാനത്ത് നിന്നും കോട്ടയത്ത് വരുന്ന യാത്രക്കാരെയും എക്സൈസ് കർശന നിരീക്ഷണം നടത്തിവരുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ളാറ്റ്ഫോമിലും ഡോഗ് സ്ക്വാഡും , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസും ചേർന്ന് മിന്നൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡിനൊ നൊപ്പം കോട്ടയം എക്സൈസ് റേഞ്ച് ഓഫീസ്, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസ്, എക്സൈസ് ഇന്റെലിജൻസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജേഷ് ആർ റെയ്ഡിന് നേതൃത്വം നൽകി എക്സൈസ് ഇൻസ്പെക്ടർമാരായ പി വൈ ചെറിയാൻ , വൈശാഖ് വി പിള്ള , സജിത്ത് എന്നിവരും പ്രിവന്റീവ് ഓഫീസർമാരായ വിനോദ് പി.വി, കൃഷ് ണകുമാർ , ആന്റെണി മാത്യു, ഷിബു   

സിവിൽഎക്സൈസ് ഓഫീസർമാരായ ദീപക് സോമൻ, സജീവ്, അശോക് ബി നായർ രാജീഷ് പ്രേം, നജീബ് കെ. എൽ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായസുമിത മോൾ , സോണിയഎന്നിവരും പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.