പിതാവിന്റെ പിറന്നാൾ ആഘോഷം; “കെടിഎം അഡ്വഞ്ചറിൽ” ലഡാക്ക് യാത്രയുമായി രാഹുൽ ഗാന്ധി

ദില്ലി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി  രാഹുല്‍ ഗാന്ധി. കെടിഎമ്മിന്‍റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. യാത്രയുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിന്‍റെ ജന്മദിനം രാഹുല്‍ ഗാന്ധി ആഘോഷിക്കുക.

ഓഗസ്റ്റ് 25 വരെ ലാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചര്‍ 373 സിസി ബൈക്കാണ് രാഹുലിന്‍റെ ലഡാക്ക് യാത്രയ്ക്ക് ഒപ്പം കൂട്ടുന്നത്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് 390ന്‍റെ ഡിസൈന്‍. ഓഫ് റോഡ് എബിഎസ്, മോട്ടോര്‍ സൈക്കിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ് എന്നീ ഫീച്ചറുകളോടെയാണ് 390 എത്തുന്നത്.

Hot Topics

Related Articles