രാഹുൽ ഗാന്ധി വയനാട്ടിൽ ഇന്ന് എത്തുന്നു; വൻ വരവേൽപ്പ് നൽകാനൊരുങ്ങി കോൺഗ്രസ് ; സന്ദർശനം 2 ദിവസം

വയനാട്: അയോഗ്യത വിലക്ക് മാറിയതിനു ശേഷം രാഹുൽഗാന്ധി എംപി ആദ്യമായി ഇന്ന് കേരളത്തിൽ എത്തുന്നു. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും.

രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം  ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും. എന്നാൽ, പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ രാഹുൽ വരുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

Hot Topics

Related Articles